2011, ഫെബ്രുവരി 23, ബുധനാഴ്‌ച

അറബ് ജനത നല്‍കുന്ന സന്ദേശം 

ടുണിഷ്യ യില്‍ നിന്നും ആരംഭിച് ഇജിപ്ടില്‍ വീശിയടിച്ചു, അറബ് രാജ്യങ്ങളില്‍ 
പടര്‍ന്നു മുന്നേറുന്ന ജനകീയ പ്രക്ഷോഭം വര്‍ത്തമാന കാലത്തിന്നു നല്‍കുന്ന പാഠം 
വളരെ വലുതാണ്‌.  ഏകാധിപത്യ ഭരണത്തിന്നും, സാമ്രാജ്യത്വ ദാസ്യതിന്നും വരും കാലങ്ങളില്‍ 
നില നില്‍കാന്‍ സാധ്യമല്ല എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ജന മുന്നേറ്റം ഇന്ത്യയിലെ ജനങ്ങളിലും 
സമര വീര്യം പകരുന്നുണ്ട്.  അമേരിക്കന്‍ അടിമത്വം പേറുന്ന ഒരു പാവ സര്‍കാരും വന്‍കിട മുതലാളിമാര്‍ നിയന്ത്രിക്കുന്ന ഭരണകൂടവും ജുടിഷ്യരിയും നമ്മള്‍ ഇന്ത്യക്കാര്‍ പച്ചയായി അനുഭവിക്കുകയാണ് ഇപ്പോള്‍.  അത്മഹത്യ ചെയ്യുന്ന കര്‍ഷകരും,അഭ്യസ്തവിദ്യരും, നിരന്തരം പട്ടിണിയിലേക്ക്‌ എടുത്തെരിയപ്പെടുന്ന ആദിവാസി ജനവിഭാഗങ്ങളും ലോക വര്തമാനഗല്‍ കാണുന്നില്ല എന്ന് വിചാരിക്കരുത്.

ഇന്ത്യയുടെ ആന്തരീകതയില്‍ നീരാവി ഉയരുക തന്നെയാണ്.  നമുക്ക് നേരിട്ട അനുഭവപ്പെടുന്നില്ല എങ്കിലും ഒരു ചെറിയ തീപ്പൊരി വീണാല്‍ കാണാവുന്നതാണ്.  

ബ്ലോഗും ഫേസ് ബുക്കും പ്രചാരണ ആയുധാങ്ങളാക്കാന്‍ നമുക്കും കഴിയണം.